സ്പാനിഷ് മിഡ്ഫീൽഡറെ ടീമിൽ എത്തിച്ച് ബ്ലാസ്റ്റേഴ്സ്


സ്പാനിഷ് മിഡ്‌ഫീൽഡർ വിസെന്റെ ഗോമസിനെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്

സ്പാനിഷ് ക്ലബ്ബുകളായ യുഡി ലാസ് പാൽമസിനും ഡിപ്പോർട്ടിവോ ഡി ല കൊറൂനക്ക് വേണ്ടിയും ലാലിഗയിൽ കളിച്ച സ്പാനിഷ് മിഡ്‌ഫീൽഡർ വിസെന്റെ ഗോമസിനെ  മൂന്ന് വർഷത്തെ കരാറിൽ സ്വന്തമാക്കി  കേരള ബ്ലാസ്റ്റേഴ്‌സ്.

കഴിഞ്ഞ രണ്ട് സീസണുകളിൽ, ലാ കൊറൂനക്ക് വേണ്ടി ഗോമസ് 60 മത്സരങ്ങൾ കളിച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ ക്ലബ്‌ മൂന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപെട്ടതിനെ തുടർന്നു ഒരു വർഷം കൂടി കരാർ ബാക്കി നിൽക്കെ താരം ക്ലബ്ബിനൊപ്പമുള്ള തന്റെ കരിയർ പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച, വിസെന്റെ ഗോമസ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ ക്ലബ്ബുമായുള്ള കരാറിൽ നിന്നും പിന്മാറുന്നതായി  പ്രഖ്യാപിച്ചിരുന്നു . ഇത് താരത്തിന്റെ കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള കൂടുമാറ്റത്തെ സൂചിപ്പിക്കുന്നു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.