ഹ്യൂങ് സൺ 4 ഗോൾ നേടുകയും ഹാരി കെയ്ൻ 1 ഗോളും 4 അസ്സിസ്റ്റ് നൽകുകയും ചെയ്ത ടോട്ടനം vs സൗത്തംപ്റ്റോൺ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ലഭിക്കണ്ടത് ഹാരി കെയ്നിനെന്ന് സ്പഴ്സിന്റെ പരിശീലകൻ ഹോസെ മൗറീഞ്ഞോ.
എന്റെ അഭിപ്രായത്തിൽ മാൻ ഓഫ് ദി മാച്ച് ലഭിക്കണ്ടത് ഹാരി കെയ്നിനാണ്. ഹാരി ഒരു ഗോൾ നേടുകയും നാല് അസ്സിസ്റ്റുകൾ നൽകുകയും ചെയ്തു. രണ്ടാം പകുതിയിൽ കെയ്നാണ് മത്സരം മാറ്റിമറിച്ചത്. ഞങ്ങൾ 6 സീസണുകളായി ഒരുമിച്ചുണ്ട്. കളിക്കളത്തിനകത്തും പുറത്തും ഞങ്ങൾ മികച്ച ബന്ധം പുലർത്തുന്നു മൗറീഞ്ഞോ.
ഞാൻ പ്രീമിയർ ലീഗിൽ ആദ്യമായാണ് നാല് ഗോൾ നേടുന്നത്. എനിക്ക് അവസരങ്ങൾ സൃഷ്ട്ടിച്ചു തന്ന സഹതാരങ്ങൾക്ക് വളരെയധികം നന്ദി, പ്രത്യേകിച്ച് ഹാരിക്ക്. അത്ഭുദകരങ്ങളായ പാസ്സുകളാണ് കെയ്ൻ നൽകിയത് സൺ.