പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 40 വയസ്സുവരെ മികച്ച ഫോമിൽതന്നെ കളിക്കുമെന്ന് പോർച്ചുഗൽ ദേശീയ ടീം മാനേജർ ഫെർണാണ്ടോ സാന്റോസ്. 35 വയസ്സായെങ്കിലും മികച്ച ഫോമിലുള്ള താരം പോർച്ചുഗലിന് വേണ്ടി രാജ്യാന്തര മത്സരങ്ങളിൽ 101 ഗോളുകൾ നേടി റെക്കോർഡിട്ടിരുന്നു.
റൊണാൾഡോയ്ക്ക് 40 വയസ്സുവരെ മികച്ച ഫോമിൽ കളിക്കാനാകും, പക്ഷെ അത് നടക്കുമോ എന്ന് അവന് അറിയില്ല. ഒരിക്കലും തന്റെ കളിനിലവാരം താഴ്ത്താൻ ആഗ്രഹിക്കാത്ത താരമാണ് റോണോ. എങ്കിലും എപ്പോഴെങ്കിലും റൊണാൾഡോ ആകാൻ കഴിയില്ലെന്ന് തോന്നിയാൽ ആ നിമിഷം അവൻ കളിയാവസാനിപ്പിക്കും.
- ഫെർണാണ്ടോ സാന്റോസ്.