യുണൈറ്റഡ് ആഴ്‌സണൽ പോരാട്ടത്തിൽ വിജയം ആഴ്സനലിനോടൊപ്പം.
യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫൊർഡിൽ ആഴ്‌സണൽ താരങ്ങൾ മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്. യുണൈറ്റഡിനായി ഗ്രീൻവുഡ് റാഷ്‌ഫോർഡ് തുടങ്ങിയവരുടെ ഗോൾശ്രമം വിജയിച്ചില്ല.
ആദ്യപകുതിയിൽ തന്നെ സ്ഫോടകാത്മകമായ ആക്രമണം അഴിച്ചു വിട്ട ആഴ്സണലിന് യുണൈറ്റഡിന്റെ കടുത്ത പ്രതിരോധനിര കാരണം ഗോൾ അടിക്കാൻ ആയില്ല. രണ്ടാം പകുതിയിൽ ആഴ്‌സണൽ താരം ബെല്ലെറിനെ സൂപ്പർതാരം പോൾ പോഗ്ബ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയിൽ നിന്ന് ഔബമെയങ്ങ് ആണ് വിജയഗോൾ അടിച്ചത്.
ആഴ്‌സണൽ 1
ഔബമെയങ്ങ് - 69’ (P)
യുണൈറ്റഡ് 0️