കിമ്മിച്ച്, ഡി ബ്രൂയ്നെ, ലെവൻഡോസ്‌കി - ദി ബെസ്റ്റ്
യുവേഫയുടെ പൊസിഷണൽ അവാർഡ്സ് പ്രഖ്യാപിച്ചു. ജോഷുവ കിമ്മിച്ച് ബെസ്റ്റ് ഡിഫെൻഡറായും ഡി ബ്രൂയ്നെ ബെസ്റ്റ് മിഡ്ഫീൽഡറായും ലെവൻഡോസ്‌കി ബെസ്റ്റ് ഫോർവേഡ് ആയും തിരിഞ്ഞെടുക്കപ്പെട്ടു.
ബയേണിന്റെ പ്രതിരോധം മികച്ചതാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് കിമ്മിച്ച്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അസ്സിസ്റ്റുകൾ നേടി റെക്കോർഡിട്ട താരമാണ് ഡി ബ്രൂയ്നെ. ബയേണിന് വേണ്ടി ഗോളുകൾ അടിച്ചുകൂട്ടി ബയേണിന്റെ ഗോളടിയന്ത്രമായി മാറിയ ലെവൻഡോസ്‌കി താരമാണ് ലെവൻഡോസ്‌കി. ബയേൺ ഗോൾകീപ്പറായ മാനുവൽ ന്യൂയാറാണ് ബെസ്റ്റ് ഗോൾകീപ്പറായി തിരിഞ്ഞെടുക്കപ്പെട്ടത്.
ലെവൻഡോസ്‌കിയാണ് താരം
യുവേഫ മെൻസ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ബയേൺ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി. ബയേൺ ഗോൾകീപ്പറായ ന്യൂയറിനേയും മാൻ സിറ്റി മിഡ്‌ഫീൽഡർ ഡി ബ്രൂയ്നെയും മറികടന്നാണ് നേട്ടം.
2019/20 സീസണിലുടനീളം ഉഗ്രൻ ഫോമിലായിരുന്നു ലെവൻഡോസ്‌കി. എല്ലാ കോമ്പറ്റീഷനുകളിലുമായി ബയേണിന് വേണ്ടി 47മത്സരങ്ങളിൽ നിന്ന് 55 ഗോളുകൾ അടിച്ചുകൂട്ടിയ താരം 10 അസിസ്റ്റുകളും നൽകി. ബയേണിനൊപ്പം 5 കിരീടങ്ങളും സ്വന്തമാക്കി.
ജർമൻ ഫുട്ബോളർ ഓഫ് ദി ഇയർ ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറെർ ബുണ്ടസ്ലീഗ ടോപ് സ്കോറെർഡിഎഫ്ബി പോക്കൽ ടോപ് സ്കോറെർ
ഈ വർഷം ബാലൻ ഡി'ഓർ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അതും ലെവയുടെ കയ്യിലിരുന്നേനെ.
ഗോൾകീപ്പർ ഓഫ് ദി ഇയർ പുരസ്‌കാരം മാനുവൽ ന്യൂയറിന്
യുവേഫയുടെ മികച്ച ഗോൾകീപ്പർക്കുള്ള ദി ബെസ്റ്റ് ഗോൾകീപ്പർ അവാർഡ് മാനുവൽ ന്യൂയറിന്. ബയേൺ മ്യൂണിക്കിന് വേണ്ടി ബുണ്ടസ്‌ലീഗയിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനമാണ് ന്യൂയർ കാഴ്ചവെച്ചത്. പിഎസ്‌ജി ഗോൾകീപ്പർ കെയ്‌ലർ നവാസിനെയും അത്ലെറ്റിക്കോ ഗോൾകീപ്പർ യുവാൻ ഒബ്ലാക്കിനെയും പിന്തള്ളിയാണ് ന്യൂയർ വിജയിയായത്.
മത്സരങ്ങൾ 51 ക്ലീൻ ഷീറ്റ് 22.
കോച്ച് ഓഫ് ദി ഇയർ പുരസ്കാരം ഫാൻസി ഫ്ലിക്കിന്
വർഷങ്ങൾക് ശേഷം യുവേഫപ്രഖ്യാപിച്ച കോച്ച് ഓഫ് ദി ഇയർ പുരസ്കാരം ബയേൺ പരിശീലകൻ ഫാൻസി ഫ്ലിക്കിന്
കഴിഞ്ഞ നവംബറിൽ ബയേൺ മ്യൂണിക് പരിശീലകനായി ചുമതലയേറ്റശേഷം 39കളിയിൽ 35 കളിയിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞു . ഒപ്പം തന്നെ ചാമ്പ്യൻസ് ലീഗ് , യുവേഫ സൂപ്പർ കപ്പ്, ബുണ്ട്‌സ്ലിഗ അടക്കം ഇതുവരെ അഞ്ചു കിരീടങ്ങൾ സ്വന്തമാക്കി.
ലിവർപൂളിനു പ്രീമിയർ ലീഗ് കിരീടം നേടികൊടുത്ത ക്ളോപ്പ്, ലൈപ്സിഗിനെ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിച്ച നാഗിൽസ്മാൻ എന്നിവരെ പിന്തള്ളിയാണ് ഹാൻസി ഫ്ലിക്കിന്റെ നേട്ടം.
36 കളികൾ
33 വിജയങ്ങൾ
1 സമനില
2 തോൽവി
5 കിരീടങ്ങൾ.