ഗോട്സെയുടെ കളി ഇനി ഹോളണ്ടിൽ

 


2014 ലോകകപ്പിലെ ഭാഗ്യതാരം മാരിയോ ഗോട്സെ ഇനി കളിക്കുക പി എസ് വി ഐന്തോവനിൽ. ഫ്രീ ട്രാൻസ്ഫെറിൽ 2 വർഷത്തേക്കാണ് കരാർ. 16 വർഷത്തോളം ഡോർട്മുണ്ടിനായി കളിച്ച  ഗോട്സെയുമായുള്ള കരാർ പുതുക്കാൻ ക്ലബ്‌ വിസമ്മതിച്ചതോടെ താരം ഡോർട്മുണ്ട് വിട്ട് ഫ്രീ ഏജന്റ് ആയത്.


2014 ലോകകപ്പ് ഫൈനലിൽ ജർമനിക്ക് വേണ്ടി വിജയഗോൾ നേടിയ താരമാണ് ഗോട്സെ. പക്ഷെ ഇപ്പോൾ പരിക്കുകളാൽ വലയുകയാണ് താരം. കഴിഞ്ഞ സീസണിൽ വളരെ കുറച്ച് മത്സരങ്ങളെ ഗോട്സെക്ക് കളിക്കാൻ സാധിച്ചുള്ളൂ.


28 വയസ്സ് മാത്രമുള്ള താരത്തിന്റെ ഫുട്ബോൾ ഭാവി ഈ നീക്കത്തോടെ വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷിക്കാം. 381 കളികളിൽ നിന്ന് 105 ഗോളുകളും 98 അസ്സിസ്റ്റുകളുമാണ് ഗോട്സെയുടെ ക്ലബ്‌ കരിയറിലെ സാമ്പാദ്യം.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.