കവാനിക്ക് യുണൈറ്റഡിനെ വിജയത്തിലേക്കെത്തിക്കാൻ കഴിയുമെന്ന് റാഷ്‌ഫോഡ്


മാഞ്ചസ്റ്റർ യുണൈറ്റഡ് ഉറുഗ്വായ് താരം എഡിൺസൺ കവാനിയെ സ്വന്തമാക്കിയതിനു പിന്നാലെ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു, പക്ഷെ ഇപ്പോൾ കവാനിയിലുള്ള പ്രതീക്ഷയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സഹതാരം റാഷ്‌ഫോഡ്.


 കവാനിയുടെ വരവ് പ്രതീക്ഷ നൽകുന്നു. അദ്ദേഹം ഗോളുകൾ നേടുമെന്നും പ്രതീക്ഷിക്കുന്നു കാരണം അദ്ധേഹത്തിന് തീർച്ചയായും ഞങ്ങളെ വിജയത്തിലേക്ക് നയിക്കാനും പോയിന്റുകൾ നേടിത്തരാനുമുള്ള കഴിവുണ്ട്. ഈ സീസണിൽ ഞങ്ങൾക്ക് കവാനി വലിയൊരു താരമാണ്.


 ഒരു സീസണിൽ രണ്ടോ മൂന്നോ കിരീടങ്ങൾ നേടാൻ ഞങ്ങൾക്ക് മികച്ചൊരു സ്‌ക്വാഡ് ആവശ്യമുണ്ട്. മൂന്നോ നാലോ ഫോർവേഡ്സ് മാത്രമുള്ളൊരു ടീമിന് എപ്പോഴും ഗോളുകൾ നേടാൻ കഴിഞ്ഞെന്ന് വരില്ല. അതിന് നാലോ അഞ്ചോ ഫോർവേഡുകൾ വേണം. യുണൈറ്റഡ് ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.


- മാർക്കസ് റാഷ്‌ഫോഡ്

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.