മുൻ സഹതാരവും സുഹൃത്തുമായ ജോക്വിൻ കൊറിയയുമായി ഉണ്ടായ വിവാദത്തിന് പിന്നാലെ മനസ്സ് തുറന്ന് ഫെലിപ്പെ
ഇന്റർ മിലാൻ താരം ജോക്വിൻ കൊറിയയോടും ഇന്റർമിലാനോടും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയവരോട് ക്ഷമ ചോദിക്കുന്നുവെന്നും ലൂയിസ് ഫെലിപ്പേ. ഇന്റർ മിലാനെ ലാസിയോ 3-1ന് തകർത്ത മത്സരത്തിനൊടുവിൽ ലാസിയോ ഡിഫെൻഡർ ഫെലിപ്പേ മുൻ സഹതാരമായിരുന്ന ജോക്വിൻ കൊറിയയുടെ പുറത്ത് ചാടിക്കയറിയത്തിന് ഫെലിപ്പേയ്ക്ക് റെഡ് കാർഡ് കിട്ടിയിരുന്നു. 2018ൽ ലാസിയോയിലെത്തിയ കൊറിയ ഈ സീസൺ മുതൽ ഇന്റർ മിലാനിൽ ലോണിൽ കളിക്കുകയാണ്.
- ലൂയിസ് ഫെലിപ്പേ
❝ ഇന്ന് മത്സരാവസാനം സംഭവിച്ച മോശം പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് ചിലത് പറയുവാനുണ്ട്: ആദ്യംതന്നെ ഇന്ററിനോടും മറ്റേതൊരു ക്ലബ്ബിനോടും എനിക്ക് വലിയ ബഹുമാനമുണ്ടെന്ന് വ്യക്തമാക്കുന്നു. നമ്മൾ പ്രഫഷണലുകളെല്ലാം നമ്മുടെ സ്വപ്നങ്ങളുടെ പിന്നാലെ പായുന്നു, അതുപോലെ മറ്റൊരു പ്രഫഷണലിനെ ബഹുമാനിക്കുന്നതിൽ ഞങ്ങളൊരിക്കലും പരാജയപ്പെടാറില്ല. ❞
❝ കളിയുടെ അവസാനം ഞാൻ കൊറിയയുടെ പുറത്തുചാടിക്കയറാൻ കാരണം അവൻ ഫുട്ബോൾ എനിക്ക് തന്ന പ്രിയ സുഹൃത്തായതുകൊണ്ടാണ്. ഞങ്ങളുടെ കുടുംബാംഗങ്ങൾ എന്നും അടുപ്പത്തിൽ കഴിയുന്നു. അവിടെ ഞാൻ അവനെ ആലിംഗനം ചെയ്യാനും മത്സരത്തഫലത്തെ കുറിച്ച് തമാശ പറയാനുമാണ് ആഗ്രഹിച്ചത്, പക്ഷെ ഞാൻ ആവേശഭരിതനായി. ❞
❝ ഇപ്പോൾ ആലോചിക്കുമ്പോൾ ഒരുപക്ഷെ അത് ശരിയായ സമയമോ ശരിയായ സ്ഥലമോ ആയിരുന്നില്ല. ഞാൻ കുറ്റം ചെയ്തുവെന്ന് കരുതുന്ന എല്ലാവരോടും ഞാൻ ക്ഷമചോദിക്കുന്നു.കൊറിയയോ ടോ, മറ്റു താരങ്ങളോടോ, ആ ടീമിനോടോ, അവരുടെ ആരാധകരോടോ ഒരുതരത്തിലും അപമര്യാദയായി പെരുമാറാൻ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. അത് സുഹൃത്തിനോട് അതീവസ്നേഹമുള്ള ഒരു വ്യക്തിയുടെ നിഷ്കളങ്കമായ പ്രവൃത്തിയായിരുന്നു! ❞
❝ ഇന്നലെ നടന്ന സംഭവത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ സുഹൃത്ത് ലൂയിസ് ശരിക്കും തെറ്റായ ആംഗ്യമാണ് കാണിച്ചത്, അപ്പോഴെന്റെ പ്രതികരണം അതായിരുന്നു. അത് സംഭവിച്ചിരുന്നില്ലെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു. ❞
കഴിഞ്ഞത് മറന്നുകൊണ്ട് ഫുട്ബോളിലെ നല്ലകാര്യങ്ങൾ കണ്ട് ആരാധകർ സന്തോഷിക്കുന്ന നിമിഷങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാമെന്നും കൊറിയ പറഞ്ഞു.