ടോട്ടനത്തിനെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം ഗ്രൗണ്ടിൽ 1-6 നാണ് ചെകുത്താൻമാർ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയത്.
പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ ഹ്യൂങ്ങ് മിൻ സണ്ണാണ് യുണൈറ്റഡിൻ്റെ അന്ത്യം കുറിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ദക്ഷിണ കൊറിയൻ താരം 2 ഗോളും ഒരു അസിസ്റ്റുമായി തിളങ്ങി.ഇംഗ്ലീഷ് താരം ഹാരി കെയ്നും ഇരട്ട ഗോൾ നേടി.28ആം മിനിറ്റിൽ മാർഷ്യൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെയാണ് യുണൈറ്റഡിൻ്റെ പതനം തുടങ്ങിയത്.
ബ്രൂണോയുടെ പെനാൽറ്റി ഗോളിൽ തുടക്കത്തിലെ മുന്നിൽ കയറിയ യുണൈറ്റഡിന് പിന്നീട് തൊട്ടതെല്ലാം പിഴച്ചു. പ്രതിരോധ നിരയുടെ മോശം പ്രകടനമാണ് ചെകുത്താൻമാരെ ഇത്രയും നാണം കെട്ട തോൽവിയിലേക്ക് നയിച്ചത്.എൻദോംബലെ,ഒറിയർ എന്നിവരും ഓരോ ഗോൾ വീതം നേടി. ഇതോടെ യുണൈറ്റഡ് പോയൻ്റ് പട്ടികയിൽ 3 കളിയിൽ നിന്നും 3 പോയൻ്റുമായി 16ആം സ്ഥാനത്തേക്ക് പതിച്ചു. വിജയത്തോടെ മൗറീന്യോയും സംഘവും 4 കളിയിൽ നിന്നും 7 പോയൻ്റുമായി 5ആം സ്ഥാനത്തേക്ക് കയറി.
സ്കോർഷീറ്റ്
യുണൈറ്റഡ് -
B.ഫെർണാണ്ടസ് 2' (P)
A.മാർഷ്യൽ 28'
ടോട്ടൻഹാം - 6
T.എൻദോംബലെ 4'
H.സൺ 7',37'
H.കെയ്ൻ 30',79' (P)
S.ഓറിയർ 51'

