Abbkr:
മെക്സിക്കൻ സൂപ്പർ താരം റൗൾ ജിമെനെസ് വോൾവ്സുമായുള്ള കരാർ 4 വർഷത്തെത്തേക്ക് നീട്ടി. 2018 ബെൻഫിക്കയിൽ നിന്ന് ലോണിലാണ് താരം വോൾവ്സിലെത്തുന്നത്. 2019 റൗളിനെ വോൾവ്സ് സ്വന്തമാക്കി. 106 മത്സരങ്ങളിൽ നിന്ന് 46 ഗോളുകളാണ് റൗൾ വോൾവ്സിനായി നേടിയത്.
ഈ മഹത്തായ ക്ലബ്ബിൽ തുടരുന്നതിൽ സന്തോഷമുണ്ട്. എനിക്ക് അവസരങ്ങളും ആത്മവിശ്വാസവും തന്നത് വോൾവ്സാണ്. അവസാന രണ്ട് സീസണിൽ ഞങ്ങൾ നന്നായി കളിച്ചു. എന്നിലെ മികച്ച കളിക്കാരനെ വോൾവ്സ് എനിക്ക് കാണിച്ചുതന്നു. ഞാൻ ക്ലബ്ബിന് വേണ്ടി നല്ല ഫുട്ബാൾ കാഴ്ചവെക്കുന്നു. വോൾവ്സിന് മേൽ എനിക്കൊരു പ്രത്യേക താല്പര്യമുണ്ട്.
- റൗൾ ജിമെനെസ്

