കരബാവോ കപ്പിൽ വിജയത്തോടെ മികച്ച പ്രകടനം തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി യുവതാരങ്ങളുമായാണ് യുണൈറ്റഡ് കളത്തിലിറങ്ങിയത്. യുവതാരങ്ങളുടെ പ്രകടനം വളരെ മികച്ചതായിരുന്നു. യുണൈറ്റഡിൻ്റെ സ്റ്റാർട്ടിങ്ങ് ഇലവനിൽ മിക്കപ്പോഴും സ്ഥാനം കിട്ടാതിരുന്ന മാട്ട മികച്ച പ്രകടനത്തോടെ തൻ്റെ ക്ലാസ്സ് തെളിയിച്ചു. ആദ്യ പകുതിയിൽ ഫ്രീ കിക്കിൽ നിന്നും മക്ടോമിനയ്ക്ക് നല്ലൊരു അസിസ്റ്റ് നൽകിയ താരം രണ്ടാം പകുതിയിൽ കിടിലനായ ഒരു സോളോ ഗോളും നേടി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ പോഗ്ബ മികച്ചൊരു ഫ്രീ കിക്കിലൂടെ അത്യുഗ്രനായ ഒരു ഗോളും നേടി. യുവ ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സൻ കിടിലൻ സേവുകളുമായി കളം നിറഞ്ഞു.
സ്കോർഷീറ്റ്
ബ്രൈട്ടൻ 0 - 3 യുണൈറ്റഡ്
S.മക്ടോമിനെ 44'
J.മാട്ട 73'
P.പോഗ്ബ 80'