ഇന്ത്യൻ ടീം അവസാനമായി ഒരു മത്സരം കളിച്ചിട്ട് ഒരു വർഷമാവുകയാണ്. ഇപ്പോൾ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾക്കുള്ള എതിരാളികൾ ആരെന്ന് വ്യക്തമായിരിക്കുന്നു. 2021 മാർച്ചിലാണ് ഇനി ഇന്ത്യക്ക് കളിക്കാനാവുക.
2022 ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യതമൽസരങ്ങളിൽ ഇന്ത്യ മാർച്ചിൽ ഖത്തറിനെയും ജൂണിൽ ബംഗ്ലാദേശിനെയുംഅഫ്ഗാനിസ്ഥാനിനെയും നേരിടും.
ഇന്ത്യ ഇപ്പോൾ ഗ്രൂപ്പ് ഇയിൽ 5 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാൽ തന്നെയും ഇന്ത്യ ലോകകപ്പ് യോഗ്യത നേടാനുള്ള സാധ്യത വളരെയധികം കുറവാണ്.