ജുവന്റസിനെ സമനിലയിൽ തളച്ച് ലാസിയോ

സെരി എയിൽ ജുവന്റസ് vs ലാസിയോ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. 15ആം മിനിറ്റിൽ കൊളംബിയൻ താരം ക്വാഡ്രാഡോയുടെ കിടിലൻ ക്രോസ്സ് സൂപ്പർ താരം റൊണാൾഡോ വലയിലെത്തിച്ചതോടെ ജുവന്റസിന് ലീഡ് ലഭിച്ചു.

90 മിനിറ്റ് കഴിഞ്ഞിട്ടും  ലാസിയോയെ പിടിച്ചുകെട്ടിയ ജുവന്റസിന് പക്ഷെ അവസാന നിമിഷം അടിപതറി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കായ്സെഡോയുടെ കാലിൽ നിന്നുതിർന്ന ഷോട്ട് ജുവന്റസ് ഗോൾകീപ്പറെ മറികടന്ന് വലയിൽ.


ജുവന്റസ് - 

   C. റൊണാൾഡോ 15'

ലാസിയോ - 

   F. കായ്സെഡോ 90+5'

 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.