ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലായ്ക്ക് കൊറോണ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇടയിൽ നടത്തിയ പരിശോധനയിലാണ് താരത്തിന് കൊറോണ സ്ഥിരീകരിച്ചത്.
ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ താരത്തിന് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല എന്നും അറിയിച്ചു.

