സ്പാനിഷ് ക്ലബ് എഫ് സി ബാഴ്സലോണയുടെയും ജർമ്മൻ നാഷണൽ ടീമിൻ്റെയും പ്രധാന താരങ്ങളിൽ ഒരാളായ മാർക്ക് ആന്ദ്രേ ടെർ സ്റ്റെഗൻ വലത് കാൽമുട്ടിലെ പട്ടെല്ലാർ ടെൻഡോനിൽ ചികിത്സാ നടപടിക്രമത്തിന് വിധേയനാകും.ഈ മാസം 20ആം തീയതി സ്വീഡനിലെ മൽമോയിൽ വെച്ച് ക്ലബ്ബ് മെഡിക്കൽ സ്റ്റാഫിന്റെ നിരീക്ഷണത്തിൽ ആയിരിക്കും ചികിത്സ നടത്തുക.ഈ സീസൺ തുടക്കത്തിൽ ഇതേ പ്രശ്നത്തിന് സർജറി ചെയ്തു 3 മാസത്തോളം റെസ്റ്റ് എടുത്തത് ആയിരുന്നൂ.
ക്ലബ് സീസൺ ഏറെക്കുറെ അവസാനിക്കാറായി എങ്കിലും ജൂണിൽ നടക്കുന്ന യൂറോ കപ്പ് ടെർ സ്റ്റേഗന് നഷ്ടമാകുന്നത് ജർമൻ നാഷണൽ ടീമിന് വലിയ തിരിച്ചടി ആണ്.

