യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ മത്സരത്തിൽ റയൽ മാഡ്രിഡിനെ അടിച്ചൊതുക്കി നീലപ്പട.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. അഗ്രിഗേറ്റിൽ 3-1 സ്കോറിനാണ് ചെൽസി ഫൈനലിലേക്ക് പ്രവേശിച്ചത്.
27 ആം മിനുറ്റിൽ വെർണറും 85 ആം മിനുറ്റിൽ മൗണ്ടും ആണ് ചെൽസിക്കായി വല കുലുക്കിയത്.ആദ്യ പാദത്തിലെന്ന പോലെ ചെൽസിയുടെ മധ്യനിരയുടെ നട്ടെല്ലായി പ്രവർത്തിച്ച കാന്റെ കളിയിലെ താരവുമായി. ചാമ്പ്യൻസ് ലീഗിലെ ഫൈനൽ പോരാട്ടത്തിൽ മെയ് 29നു ചെൽസി സിറ്റിയുമായി ഇസ്താൻബുൾ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.
സ്കോർകാർഡ്
ചെൽസി - 2(3)
T. Werner 28'
M. Mount 85'
റയൽ മാഡ്രിഡ് - 0(1)

