ഒലെ മഞ്ചെസ്റ്റർ യുണൈറ്റഡ് ഡിഎൻഎ ഉള്ള പരിശീലകൻ അവർ പ്രീമിയർ ലീഗ് കിരീടം നേടുന്ന കാലം അകലെയല്ല എറിക് കന്റോണ


 മഞ്ചെസ്റ്റർ യുണൈറ്റഡ്  അടുത്ത് തന്നെ പ്രീമിയർ ലീഗ് കിരീടം നേടുമെന്ന് യുണൈറ്റഡ് ഇതിഹാസം എറിക് കന്റോണ.4 തവണ  യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടിയ മുൻ താരം,പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യറിനെയും വാനോളം പുകയ്ത്തി.

എറിക് കന്റോണ :

ഈ സീസണിൽ ഇനി കിരീടം നേടാനാവില്ലെങ്കിലും അടുത്ത സീസണിൽ പ്രീമിയർ ലീഗ് ചൂടാൻ ഏറ്റവും സാധ്യതയുള്ള ടീമാണ് യുണൈറ്റഡ്. അധികം അകലെയാല്ലാത്ത ആ നിമിഷത്തിനായി ഞാൻ കാത്തിരിക്കുകയാണ്.

"ഒലെ മഞ്ചെസ്റ്റർ യുണൈറ്റഡിന് കിട്ടിയ മികച്ച പരിശീലകനാണ്, മഞ്ചെസ്റ്റർ ഡിഎൻഎ ഉള്ള പരിശീലകൻ.യൊഹാൻ ക്രൈഫിന്റെ കീഴിൽ കളിച്ചപ്പോൾ പഠിച്ചത് വെച്ചാണ് പെപ് ഗ്വാർഡിയോള വലിയ പരിശീലകനായി മാറിയത്. അതുപോലെ അലക്സ് ഫെർഗൂസണ് കീഴിൽ കളിച്ച സമയത്ത് ഒലെയും കാര്യമായ പാഠങ്ങൾ ഉൾക്കൊണ്ടു. ഒലെയും വലിയ പരിശീലകനായി മാറും

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.