റോബർട്ടോ മാൻസിനിയുടെ കരാർ പുതുക്കി ഇറ്റലി


 ഇറ്റാലിയൻ ദേശീയ ടീം പരിശീലകൻ  റോബർട്ടോ മാൻസിനിയുടെ കരാർ 2026 വരെ പുതുക്കി.2018ൽ സ്ഥാനമേറ്റെടുത്തതിനുശേഷം മാൻസിനിക്ക് കീഴിൽ വളരെ മികച്ച പ്രകടനമാണ് ഇറ്റലി കാഴ്ച വെക്കുന്നത്. യൂറോ കപ്പ് ക്വാളിഫിക്കേഷൻ നേടി കൊടുത്തതിനു പിന്നാലെ  ലോകകപ്പ് യോഗ്യത കൂടി ഏറെക്കുറെ കരസ്ഥമാക്കിയ  മാൻസിനിയുടെ പ്രകടനത്തിൽ സന്തുഷ്ടർ ആയതോടെ ആണ് ഇറ്റാലിയൻ അധികൃതർ കരാർ നീട്ടുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.