ഞാൻ ഇപ്പോൾ ബാലൻഡി യോർ അർഹിക്കുന്നു എന്ന് പറയാൻ പറ്റില്ല. -കാന്റെ


  മധ്യനിരയിലെ മികച്ച പ്രകടനം കൊണ്ട് ചെൽസിക്കു ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തതിനു പിന്നാലെ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ സാധ്യത ആരാധകർ. കൽപ്പിക്കപ്പെടുന്നവരിൽ ഒരാളാണ് ഫ്രഞ്ച് താരം എൻഗോളോ കാന്റെ.എന്നാൽ താൻ ഇപ്പോൾ ബാലൻഡി യോർ അർഹിക്കുന്നില്ലെന്ന് താരം പറഞ്ഞു.ഫ്രാൻസ് ടീമിനൊപ്പം ചേർന്ന് യൂറോ കപ്പ് നേടാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും കാന്റെ പറഞ്ഞു.

 ഈ വർഷം പകുതിയേ ആയുള്ളൂ. ഇനിയും ആറു മാസവും ഒരുപാട് മത്സരങ്ങളും അവശേഷിക്കുന്നു.അത് കൊണ്ട് തന്നെ ഞാൻ ഇപ്പോൾ ബാലൻഡി യോർ അർഹിക്കുന്നു എന്ന് പറയാൻ പറ്റില്ല. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടി,ഇനി ഫ്രാൻസ് ടീമിനൊപ്പം ചേർന്ന്  യൂറോ വിജയിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.