ലിയോ മിന്നി, അർജന്റീനക്ക് വമ്പൻ ജയം

 കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ ബൊളീവിയയെ തകർത്ത് അര്ജന്റീന. ഒന്നിനെതിരെ നാലു ഗോളുകൾക്ക്  പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി തന്നെ മെസ്സിയും കൂട്ടരും ക്വാർട്ടറിൽ പ്രവേശിച്ചത്.

രണ്ടു ഗോളും ഒരു അസ്സിസ്റ്റുമായി സൂപ്പർ താരം ലയണൽ മെസ്സി കളിയിലെ താരമായി.പപ്പു ഗോമസ്, ലൗറ്റാരോ മാർട്ടിനെസ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.അര്‍ജന്റീനയുടെ തോല്‍വിയറിയാത്ത 17മത്തെ മത്സരമായിരുന്നു ബൊളീവിയക്കെതിരായ മത്സരം.

ബൊളീവിയ - 1

 E. Saavedra 60’

അർജന്റീന  - 4

 A. Gomez 6’

 L. Messi 33’(P) , 42’

 L. Martínez 65’



 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.