താൻ കരിയറിൽ നേടിയ ഏറ്റവും പ്രധാനപെട്ട ട്രോഫിയും പ്രിയപ്പെട്ട ഗോളും വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

2016 യൂറോ കപ്പ്‌ വളരെ നന്നായി പോകുകയായിരുന്നു, പക്ഷേ ഫ്രാൻ‌സിനെതിരായ ഫൈനലിൽ പരിക്കേറ്റ്  പുറത്തായപ്പോൾ എനിക്ക് വളരെയധികം സങ്കടം തോന്നി. മത്സരശേഷം ഞാൻ ആനന്ദകണ്ണീർ  പൊഴിക്കുകയായിരുന്നു. ശരിക്കും ഞാൻ നേടിയതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ട്രോഫിയാണത്. ഈ വർഷം വീണ്ടും യൂറോ കപ്പ്‌ നേടിയാലത് അത്ഭുതകരമാകും, അത് ലക്ഷ്യം  വെച്ചുകൊണ്ടുതന്നെയാകും ടൂർണമെന്റിന് പോകുക. 

നിങ്ങൾക്കറിയാവുന്നതുപോലെ ഞാനെന്റെ കരിയറിൽ 777 ഗോളുകൾ നേടിയിട്ടുണ്ട്. നിർഭാഗ്യമെന്ന് പറയട്ടെ, ഞാൻ എന്റെ പ്രിയപ്പെട്ട ഗോൾ നേടിയത്  എന്റെ പ്രിയസുഹൃത്തായ ബഫണിനെ മറികടന്നുകൊണ്ട് എന്റെ നിലവിലെ ക്ലബ്ബായ ജുവന്റസിനെതിരായാണ്. 2018 ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജുവേക്കെതിരായി ഞാൻ അറുപത്തിനാലാം മിനിറ്റിൽ നേടിയ ഗോൾ. ഞാൻ നേടിയതിൽ വെച്ച് ഏറ്റവും മികച്ചതും എനിക്കേറ്റവും ഇഷ്ടമുള്ളതുമായ ഗോളാണത്.

 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.