ബെൽജിയം ഫുൾബാക്ക് തിമോത്തി കാസ്റ്റാഗെനെക്ക് പരിക്ക് മൂലം ടൂർണമെന്റ് മൊത്തം നഷ്ടം ആകുമെന്ന് കോച്ച് റോബർട്ടോ മാർട്ടിനെസ് സ്ഥിതീകരിച്ചു.ഇന്നലെ റഷ്യക്കെതിരെയുള്ള മത്സരത്തിൽ ആദ്യപകുതിയിൽ കൂട്ടിയിടി മൂലമാണ് താരത്തിന് പരിക്ക് സംഭവിച്ചത്.കണ്ണിന്റെ സോക്കറ്റ് തകർന്നതാണ് എന്നും അത് വളരെ അപകടം പിടിച്ച ഒരു കാര്യമാണെന്നും ആണ് ഡോക്ടർമാരുടെ ആദ്യ റിപ്പോർട്ട്.

