ബെൻ വൈറ്റ് ഇംഗ്ലണ്ട് ടീമിൽ


   പരിക്കേറ്റ റൈറ്റ് ബാക്ക് ട്രെൻ്റ് അലക്സാണ്ടർ അർണോൾഡിന് പകരക്കാരനെ  കണ്ടെത്തി ഇംഗ്ലണ്ട്. പ്രീമിയർ ലീഗ് ക്ലബ്ബ് ബ്രൈട്ടൻ്റെ പ്രധാന ഡിഫൻഡർ  ബെൻ വൈറ്റാണ് അർണോൾഡിൻ്റെ പകരക്കാരൻ.സതാംപ്ട്ടൺ അക്കാദമിയിലൂടെ കളി പഠിച്ചിറങ്ങിയ 23കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ അടക്കമുള്ള വമ്പൻമാരുടെ നോട്ട പുള്ളിയാണ്.ഇക്കഴിഞ്ഞ സീസണിലെ ബ്രൈട്ടൻ്റെ കുതിപ്പിൽ നിർണായക പങ്ക് വഹിച്ചതും വൈറ്റ് തന്നെ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.