കോപ്പ അമേരിക്ക ബ്രസീലേക്ക് മാറ്റിയതിൽ ബ്രസീൽ താരങ്ങൾക്ക് അതൃപ്തി


 

2021 കോപ്പ അമേരിക്ക ടൂർണമെന്റ് അർജന്റീനയിൽനിന്ന് ബ്രസീലേക്ക് മാറ്റിയതിൽ ബ്രസീൽ താരങ്ങൾ പ്രതിക്ഷേധത്തിൽ. ബ്രസീൽ ക്യാപ്റ്റൻ കാസെമിറോ ഉൾപ്പെടെയുള്ള താരങ്ങൾ ഈ തീരുമാനത്തിൽ അതൃപ്തരാണെന്നാണ് അറിയാൻ കഴിയുന്നത്. 

ഇപ്പോൾ ഇക്വഡോറിനെതിരായ മത്സരത്തിൽ മാത്രം ശ്രദ്ധിക്കാൻ ഞാൻ കളിക്കാരോട് ആവശ്യപ്പെട്ടു. പക്ഷെ അവർ സിബിഎഫ് പ്രസിഡന്റ്‌ കബൊക്ലോയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടു. അതൊരു തുറന്ന സംഭാഷണമായിരുന്നു.

അവർ തങ്ങളുടെ നിലപാട് കബൊക്ലോയെ അറിയിച്ചു, ശരിയായ സമയം വരുമ്പോൾ അത് ആരാധകരെയും അറിയിക്കും. അതുകാരണമാണ് കാസെമിറോ ഇന്നലത്തെ പത്രസമ്മേളനം ബഹിഷ്കരിച്ചത്. പക്ഷെ ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത് ഇക്വഡോറിനെതിരെ നന്നായി കളിച്ച് ജയിക്കുന്നതിലാണ്

- ടിറ്റെ

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.