വേണ്ട രീതിയിൽ ഗ്രിസ്മാനെ കാൽപന്ത്‌ ലോകം പരിഗണിക്കുന്നില്ല, അദ്ദേഹം ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ് - ക്ലമൻ ലെങ്ലെറ്റ്‌


 അന്റോയിൻ ഗ്രിസ്മാൻ ലോകത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളാണെന്നും  അദ്ദേഹത്തെ കാൽപന്ത്ലോകം വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്നും ബാഴ്സലോണയിലെയും  ഫ്രാൻസ് ദേശീയ ടീമിലെയും സഹതാരമായ ക്ലമൻ ലെങ്ലെറ്റ്‌.2019 സമ്മർ ട്രാൻസ്ഫറിൽ ബാർസയിലെത്തിയ ഗ്രീസ്മാൻ തുടക്ക കാലത്ത് ഫോം കണ്ടെത്താൻ വിഷമിച്ചിരുന്നു , എങ്കിലും പിന്നീട് മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്.

ബാഴ്‌സലോണയുടെ പ്രധാന താരമാണ് ഗ്രീസ്മാൻ. ആവശ്യമുള്ളപ്പോൾ കളിയുടെ ഗതി അദ്ദേഹം മാറ്റിമറിക്കുന്നു. പ്രതേകിച്ചു കോപ്പ ഡൽ റേ ഫൈനലിൽ അദ്ദേഹത്തിന്റെ പ്രകടനം നമ്മളെല്ലാം കണ്ടതാണ്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സീസണുകളിലൊന്നാണ് അവസാനിച്ചത്. എന്നാൽ കാൽപന്ത് ലോകം അത് പരിഗണിച്ചിട്ടില്ല , നിങ്ങൾ അവന്റെ പങ്ക് പലപ്പോഴും വിസ്മരിക്കുകയാണ്. ലോകത്തിലെ മികച്ച കളിക്കാരിലൊരാളാണ് ഗ്രീസ്മാൻ, അവനത് പ്രകടനങ്ങളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.