"തുടർച്ചയായി യൂറോ കപ്പ് സ്വന്തമാക്കാൻ ഏറ്റവും ആഗ്രഹിക്കുന്ന ആൾ ഞാൻ ആയിരിക്കും"- ക്രിസ്റ്റ്യാനോ റൊണാൾഡോ


ഞങ്ങൾ നിലവിലെ ചാമ്പ്യന്മാരാണ്, അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഈ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കണം. വളരെയധികം ആവേശവും ഊർജ്ജവും ഉള്ള സഹപ്രവർത്തകരെ കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്.

ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന ടീമുകളിൽ ഒന്നാണ് പോർച്ചുഗൽ.ഒരു കപ്പ് ലക്ഷ്യമിടുന്ന  പരിശീലകനാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തം.അതുകൊണ്ടുതന്നെ ഹംഗറിക്കെതിരെയുള്ള ആദ്യം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.

എന്നാൽ ഒരു കളിയും അത്ര എളുപ്പമാണെന്ന് ഞാൻ വിചാരിക്കുന്നില്ല.ഞങ്ങളുടെ ഗ്രൂപ്പ് ടൂർണമെന്റിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പുകളിൽ ഒന്നാണ്. എന്നാൽ വളരെ മികച്ച രീതിയിൽ പരിശീലനം  നടത്തി ഞങ്ങൾക്ക് മുന്നോട്ടുപോകാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു. 2004ൽ ഞാൻ എന്റെ  ആദ്യ യൂറോകപ്പ് കളിച്ച അതേ ആത്മവിശ്വാസത്തോടെ  എന്റെ അഞ്ചാം യൂറോ കപ്പും കളിക്കും എന്ന് ഉറപ്പു നൽകുന്നു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.