ലാത്വിയയെ പഞ്ഞിക്കിട്ട് ജെർമനി


 സമ്പൂർണ്ണ ആധിപത്യം പുലർത്തിയ സൗഹൃദ മത്സരത്തിൽ ലാത്വിയയെ ഗോളിൽ മുക്കി ജെർമനി .ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് മുൻ ലോക ചാമ്പ്യൻമാരുടെ വിജയം.ജർമ്മനിക്കായി അറ്റാക്കിൽ ഇറങ്ങിയവരെല്ലാം ഇന്ന് ഗോൾ നേടി.

ആദ്യ പകുതിയിൽ തന്നെ ജർമ്മനി അഞ്ചു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.19 ആം മിനുറ്റിൽ ഗോസൻസ് ആദ്യം ഗോൾ കണ്ടെത്തി,തൊട്ട് പിറകെ ഗുണ്ടോഗനും മുള്ളറും വലകുലുക്കി.ഒരു സെൽഫ് ഗോളും പിന്നെ ഗ്നാബറിയുടെ ഗോളും കൂടെ ആയതോടെ ആദ്യ പകുതിയിൽ തന്നെ ജെർമനി 5-0 ത്തിന് മുന്നിൽ. രണ്ടാം പകുതിയിൽ പകരക്കാരായി എത്തിയ വെർണറും സാനെയും ഗോൾ കണ്ടെത്തിയതോടെ ലാത്വിയ വധം പൂർണ്ണം. സവെലെസ്വ് ആണ് ലാത്വിയയുടെ ആശ്വാസ ഗോൾ നേടിയത്.

സ്കോർ കാർഡ്


ജെർമനി - 7⃣

 R.Gosens 19'

 I.Gundogan 21'

 T.Muller 27'

 R.Ozols 39' (OG)

 S.Gnabry 45'

 T.Werner 50'

 L. Sane 76'


ലാത്വിയ - 

 A.Saveljevs 75'

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.