2021 കോപ്പ അമേരിക്ക ടൂർണമെറ്റിന് ആധിധേയത്വം വഹിക്കുന്നതിനെതിരെ എല്ലാ താരങ്ങളും ഒറ്റകെട്ടാണെന്ന് ബ്രസീൽ ക്യാപ്റ്റൻ കാസെമിറോ. ഇക്വഡോറിനെ 2-0 തകർത്തശേഷമാണ് ക്യാപ്റ്റന്റെ വാക്കുകൾ.കോവിഡ് കേസുകൾ കുറവില്ലാതെയിരിക്കുന്ന സാഹചര്യത്തിലും ടൂർണമെന്റ് നടത്തുന്നതിൽ ബ്രസീലിലെ ജനങ്ങൾ ഉൾപ്പെടെ അസ്വസ്ഥരാണ്.
കോപ്പ അമേരിക്കയെ കുറിച്ചുള്ള ഞങ്ങളുടെ നിലപാട് എല്ലാവർക്കുമറിയാം.
പാരഗ്വായ്ക്കെതിരായുള്ള മത്സരത്തിനുശേഷം ഞങ്ങളുടെ നിലപാട് കൂടുതൽ വ്യക്തമാക്കും. ഇതെന്റെ മാത്രം തീരുമാനമല്ല,യൂറോപ്പിൽ കളിക്കുന്നവരുടെ മാത്രം തീരുമാനമല്ല, ടിറ്റെ ഉൾപ്പെടെ എല്ലാവരുടെയും തീരുമാനമാണിത്.