എന്നെ ക്രിസ്റ്റിയാനോയുമായോ മെസ്സിയുമായോ താരതമ്യം ചെയ്യുന്നത്, വളർന്നു വരുന്ന പാചകക്കാരനെ ഷെഫുമായി താരതമ്യം നടത്തുന്നത് പോലെ- കെയ്ലിയൻ എംബാപ്പെ


 ഒരു പതിറ്റാണ്ടിലധികമായി ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളായി തുടരുന്ന ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം നിൽക്കുന്ന കളിക്കാരനെന്ന താരതമ്യം താനർഹിക്കുന്നില്ലെന്നും അത്തരം താരതമ്യങ്ങൾ അസംബന്ധമാണെന്നും പിഎസ്‌ജി മുന്നേറ്റനിര താരം കെയ്‌ലിയൻ എംബാപ്പെ.

കിലിയൻ എംബാപ്പേ

അവരെക്കാൾ മികച്ച പ്രകടനംകാഴ്‌ച വെക്കാൻ കഴിയുമെന്ന് നിങ്ങൾ പറയുകയാണെങ്കിൽ അത് അഹംബോധത്തിനും ദൃഢനിശ്ചയത്തിനുമെല്ലാം അപ്പുറത്താണ്, അത് വിവരദോഷവുമാണ്. ആ കളിക്കാരെ [റൊണാൾഡോയെയും, മെസ്സിയെയും] ഞാനുമായി താരതമ്യം ചെയ്യാൻ കഴിയില്ല.

ഫുട്ബോളിലെ മിക്ക റെക്കോർഡുകളും അവർ തകർത്തു. പതിനഞ്ചിൽ പത്തോളം അസാധാരണ വർഷങ്ങളാണ് അവർക്കുണ്ടായിരുന്നത്.നമ്മൾക്കൊപ്പം ഏറ്റവും മികച്ച മറ്റു താരങ്ങളെ താരതമ്യം ചെയ്യുന്നത് വളർന്നു വരുന്ന ഒരു പാചകക്കാരനെ ഏറ്റവും മികച്ച ഷെഫുമാരുമായി താരതമ്യം ചെയ്യുന്നതു പോലെയാണ്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.