ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയ കുതിപ്പ് തുടർന്ന് കാനറികൾ. ഇന്ന് പാരാഗ്വെയെ നേരിട്ട ബ്രസീൽ ഏക പക്ഷീയമായ ഇരട്ട ഗോളിനാണ് വിജയിച്ചത്.
മത്സരത്തിന്റെ നാലാം മിനുറ്റിൽ തന്നെ സൂപ്പർ താരം നെയ്മറാണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു. പിന്നീട് ഇഞ്ചുറി ടൈമിൽ പക്വറ്റയുടെ ഗോളിലൂടെ ബ്രസീൽ വിജയമുറപ്പിക്കുകയായിരുന്നു. യോഗ്യത മത്സരത്തിൽ ബ്രസീലിനിത് തുടർച്ചയായ ആറാം വിജയമാണ്.
സ്കോർ കാർഡ്
ബ്രസീൽ - 2
Neymar 4'
L. Paqueta 90+3
പാരാഗ്വെ - 0

