സ്പെയിൻ ഇന്ന് സ്വീഡനെതിരെ


 യൂറോ കപ്പിൽ ഗ്രൂപ്പ് ഇയില്‍ ഇന്ന് മൂന്ന് തവണ ചാമ്പ്യന്മാരായ സ്പെയിൻ ഇറങ്ങുന്നു.സ്വീഡനെയാണ് സ്പെയിനിന് ഇന്ന് നേരിടേണ്ടത്. സെവിയ്യയിൽ വെച്ച്‌ ഇന്ന് രാത്രി 12:30 നാണ് മത്സരം നടക്കുന്നത്.

ഇത്തവണ അടിമുടി മാറ്റത്തോടെ എത്തുന്ന സ്പെയിനിന് തിയാഗൊ, കൊകെ, റോഡ്രി എന്നിവര്‍ ഇറങ്ങുന്ന മധ്യനിരയില്‍  ആകും പ്രധാന പ്രതീക്ഷ.ഓല്‍സനും ലാര്‍സനും ലിന്‍ഡെലോഫും ആകും സ്വീഡന്‍ പ്രതീക്ഷകളെ നയിക്കുന്നത്.

കൊറോണ കാരണം ബുസ്കറ്റ്സും ഡിയോഗേ യൊറന്റെയും സ്പെയിന്‍ സ്ക്വാഡിലും യുവന്റസ് താരം കുളുസവേസ്കിയും ബോളോന താരം മാറ്റിയ സ്വെന്‍ബെര്‍ഗും സ്വീഡൻ നിരയിലും ഉണ്ടാകില്ല.ക്യാപ്റ്റൻ ബുസ്കറ്റ്സിന്റെ അഭാവത്താൽ സ്പെയിനിനെ ഇന്ന് ബാഴ്സലോണ താരം ജോർഡി ആൽബ നയിക്കും.

Euro Cup 

 Spain vs Sweden 

 12:30 AM | IST

Sony Ten 2

Estadio de La Cartuja

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.