അൻസു ഫാറ്റിക്ക് പ്രീ സീസണിൽ ബാഴ്‌സക്ക് ഒപ്പം ചേരാം


 നീണ്ട കാലമായി പരിക്കേറ്റ് ഫുട്ബാൾ കളത്തിന് പുറത്തിരിക്കുന്ന സ്പാനിഷ് യുവ താരം അൻസു ഫാറ്റിക്ക്  തിരികെ പരിശീലനം നടത്താൻ ഡോക്ടർമാർ അനുമതി നൽകി. ഇതോടെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താനും പ്രീസീസണിൽ ടീമിനൊപ്പം കളത്തിൽ ഇറങ്ങാനും താരത്തിന് സാധിക്കും. അടുത്ത മാസം  ജൂലൈ 12നാകും ബാഴ്സയുടെ ക്യാമ്പ് ആരംഭിക്കുക.

 കഴിഞ്ഞ സീസൺ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരത്തിന്  റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു പരിക്കേറ്റത്.പരിക്ക് കാരണം മൂന്ന് ശസ്ത്രക്രിയകൾ നടത്തെണ്ടി വന്നത് കൊണ്ടു തന്നെ താരത്തിന് ഒരു സീസൺ മുഴവനായി തന്നെ നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല യൂറോ കപ്പ് സ്‌ക്വാഡിൽ ഇടം നേടാനും താരത്തിന് കഴിഞ്ഞില്ല.പരിക്ക് എല്ലാം മാറി പൂർണ ആരോഗ്യവാനായി ഫാറ്റിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.