ബയേൺ മ്യൂണിക് ചെയർമാൻ റുമെനിഗ്ഗ് സ്ഥാനമൊഴിഞ്ഞു

ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിന്റെ 30 വർഷത്തിലേറെ ചെയർമാൻ സ്ഥാനം വഹിച്ച കാൾ-ഹീൻസ് റുമെനിഗ്ഗ് തൻറെ ചെയർമാൻ പദവി ഒഴിഞ്ഞു. ഇതിനു പകരമായി മുൻ ക്ലബ്ബ് ഇതിഹാസ ഗോൾകീപ്പറായ ഒലിവർ കാൻ സ്ഥാനമേൽക്കും.

1991-ൽ വൈസ് പ്രസിഡന്റായി ക്ലബ്ബിന്റെ മാനേജ്മെന്റിൽ ചേർന്ന അദ്ദേഹം പിന്നീട് 2002-ൽ ചെയർമാനായി അവിശ്വസനീയമായ വിജയത്തിന്റെ കാലഘട്ടത്തിൽ ടീമിന്റെ മേൽനോട്ടം വഹിച്ചു. റുമെനിഗ്ഗ് ബോർഡിലുണ്ടായിരുന്ന സമയത്ത് ബയേൺ 19 തവണ ബുണ്ടസ്ലിഗ കിരീടവും, 2001, 2013, 2020 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് കിരീടവും ഉയർത്തി.

രണ്ടുതവണ യൂറോപ്യൻ കപ്പ് നേടിയ ടീമിന്റെ ഭാഗമായ അദ്ദേഹം 1980 ലും 1981 ലും ബാലൺ ഡി ഓർ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു.

 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.