ഞാൻ മഗ്വയറിനെ വാൻ ഡെയ്തിന്റെ അതേ വിഭാഗത്തിൽ ഉൾപ്പെടുത്തും : ഹെൻഡേഴ്സൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിരക്കാരിൽ ഒരുത്തനാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സൻ.ടോക്സ്പ്പോർട്ട് എന്ന വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

വാൻ ഡെയ്തിനൊപ്പം തന്നെ അവനും ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാൾ തന്നെയാണ്.ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിനായി എല്ലാ മത്സരത്തിലും അവൻ കളത്തിലിറങ്ങുന്നു.ഒട്ടുമിക്ക കളിയിലും ടീമിനായി മികച്ച പ്രകടനം തന്നെ മഗ്വയർ പുറത്തെടുക്കാറുമുണ്ട്.

ശരിയാണ്,ചില മത്സരങ്ങളിൽ അവന് വേണ്ടത്ര കളിക്കാൻ സാധിച്ചിട്ടില്ല. അല്ലെങ്കിലും ഒരു കളിക്കാരന് എല്ലാ കളികളിലും മികച്ച രീതിയിൽ കളിക്കാൻ സാധിക്കുകയില്ലല്ലോ,അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച സെൻ്റർ ബാക്കുകളിൽ ഒരുവൻ തന്നെയാണ് മഗ്വയർ.

മഗ്വയറിൻ്റെ കളി ഇനിയും കൂടുതൽ മികച്ചതാകാനെ പോകുന്നുള്ളൂ എന്നും വരുന്ന രണ്ടു മൂന്ന് വർഷത്തിനുള്ളിൽ എല്ലാവരും തന്നെ അത് തിരിച്ചറിയുമെന്നും ഹെൻഡേഴ്സൻ കൂട്ടിച്ചേർത്തു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.