ആദ്യ പ്രീ സീസൺ മത്സരത്തിൽ ചെൽസിക്ക് വമ്പൻ വിജയം. ഇന്ന് ചാമ്പ്യൻഷിപ് ക്ലബ്ബായ പീറ്റർബോറോയെ നേരിട്ട ചെൽസി ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് തകർത്തത്.
തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ചെൽസി വിജയിച്ച് കയറിയത്.ചെൽസിക്കായി ഹകിം സിയെച് ഹാട്രിക്ക് നേടിയപ്പോൾ ടാമി അബ്രഹാം, പുലിസിച്ച്,അർമണ്ടോ ബ്രോജ എന്നിവർ ഓരോ ഗോളും നേടി .യൂറോ കപ്പിൽ പങ്കെടുത്ത താരങ്ങൾ ഇല്ലാതെയാണ് ചെൽസി ഇന്ന് ഇറങ്ങിയത്.