സീരി എ യിൽ അടുത്ത സീസൺ മുതൽ പച്ച കിറ്റുകൾ വിലക്കി

2022-23 സീസൺ മുതൽ, സീരി എ ക്ലബ്ബുകൾക്ക് പ്രാഥമികമായി പച്ചനിറമുള്ള ഔട്ട്ഫീൽഡ് ജേഴ്സികൾ ഇനി ധരിക്കാൻ ആവില്ല.

ഫുട്ബോൾ ഇറ്റാലിയ പ്രകാരം, ഗ്രീൻ ഔട്ട്ഫീൽഡ് ജേഴ്സികൾ പിച്ചിന്റെ നിറവുമായി വളരെ സാമ്യമുള്ളതാണെന്നും ഇത് പശ്ചാത്തലവുമായി ഇഴുകിച്ചേരുമെന്നും എന്നാണ് ടെലിവിഷൻ കമ്പനിയുടെ വാദം. അതുകൊണ്ടാണ് മാറ്റം വരുന്നത്, പിന്നെ ഇത് കാഴ്ചക്കാർക്കും കളർബ്ലൈൻഡ് ഉള്ളവർക്കും  ബുദ്ധിമുട്ടാണ് എന്നാണ് പറയപ്പെടുന്നത്.

കിറ്റുകളിലെ നിയമ മാറ്റങ്ങൾ സോക്സിനെയും ഷോർട്ട്സിനെയും ബാധിക്കുന്നു, അതിനാൽ മൂന്നിൽ കൂടുതൽ നിറങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ജേഴ്സി, ഷോർട്ട്സ്, സോക്സ് എന്നിവയിൽ ഒരു കളറിന് വ്യക്തമായ ആധിപത്യം കൊടുക്കണം.

ഈ വിലക്ക് ഇറ്റാലിയൻ ക്ലബ്ബുകൾ ആയ സാസ്സുവോലോ, അറ്റലാന്റ, ലാസിയോ എന്നിവരെ ബാധിക്കും.

ടെലിഗ്രാം ലിങ്ക് 🖇:https://t.me/football_lokam

©ഫുട്ബോൾ ലോകം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.