റോബെർട്ടോ മാൻസീനീ,തകർച്ചയിൽ നിന്ന ടീമിനെ രാജാക്കന്മാരായി ഉയർത്തിയ ആശാൻ,


ഇന്ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇറ്റലി തങ്ങളുടെ രണ്ടാം യൂറോ കിരീടത്തിൽ മുത്തമിട്ടപ്പോൾ തീർച്ചയായും അവർ ആദ്യം കടപ്പെട്ടിരിക്കുന്നത് പരിശീലകൻ മാൻസീനിയോടായിരിക്കും.
2018 ലോകകപ്പ് യോഗ്യത  പോലും ലഭിക്കാതെ പോയ ടീമിനെയാണ് മാന്‍സീനി 3 വര്‍ഷത്തിനിപ്പുറം യൂറോ കപ്പ് ജേതാക്കളാക്കിയത്.1968-ല്‍ ജേതാക്കളായ ശേഷം 53 വര്‍ഷങ്ങളായി യൂറോ കിരീടം കാത്തു നിന്ന ഇറ്റലിക്ക് അദ്ദേഹം രണ്ടാം യൂറോ നേടി കൊടുത്തു.

4 വട്ടം ലോക ചാമ്പ്യൻമാരായവർ 2018 ൽ യോഗ്യത ലഭിക്കാതെ തകർന്നടിഞ്ഞ സമയത്താണ് മാൻസീനി ഇറ്റലിയുടെ പരിശീലക സ്ഥാനം ഏൽക്കുന്നത്.പിന്നീട് ഇറ്റലി പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്.തകര്‍ന്നടിഞ്ഞ ടീമിനെ അദ്ദേഹം ഏറ്റെടുക്കുമ്പോള്‍ ഇങ്ങനെയൊരു കുതിപ്പ് ആരാധകര്‍ പോലും പ്രതീക്ഷിച്ചു കാണില്ല.യൂറോ രാജാക്കന്മാരായി അവസാന 34 മത്സരങ്ങളില്‍ അപരാജിതരായി കുതിക്കുകയാണ് അവർ.

മാൻസീനിയുടെ കീഴിൽ ഇറ്റലി

🏟 മത്സരങ്ങൾ :39
👍 വിജയം : 28
👎 തോൽവി : 2
🤝 സമനില : 9
⚽️ നേടിയ ഗോൾ : 92
🥅 വഴങ്ങിയ ഗോൾ : 18

ടെലിഗ്രാം ലിങ്ക് 🖇:
https://t.me/football_lokam

©ഫുട്ബോൾ ലോകം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.