ബുക്കായോ സാക ഭാവിയിൽ ആഴ്സനലിന്റെ നെടുംതൂൺ ആകും - ഓസിൽ

ആഴ്സനലിന്റെ ഭാവി സാക്കയുടെ  കൈകളിൽ ഭദ്രമാണെന്ന് മുൻ ആഴ്സണൽ താരം മെസ്യൂട് ഓസിൽ .

മെസ്യുട് ഓസിൽ :
❝  സാക വളരെ മികച്ച ഒരു യുവതാരമാണ്. ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയത് കൊണ്ട് മാത്രം അവൻ മോശക്കാരൻ ആവില്ല . കാരണം ഒരു ഫൈനലിൽ  അതും അവസാനത്തെ കിക്ക് എടുക്കാൻ വരുമ്പോൾ അനുഭവിക്കുന്ന സമ്മർദ്ദം വളരെ വലുതാണ്. കളി തോൽക്കുമ്പോൾ നിറത്തിന്റെ പേരിൽ വംശീയാധിക്ഷേപം നടത്താനും ബലിയാട് ആക്കാനും ഒരുപാട് പേര് കാണും. നമ്മൾ അതിനു ചെവി കൊടുക്കാതിരിക്കുക. സാകയ്ക്ക് തന്റെ ദൃഢനിശ്ചയവും വിനയവും എക്കാലവും കൂടെ കൊണ്ടുപോകാൻ സാധിച്ചാൽ അവൻ ഭാവിയിൽ ഒരു ആഴ്സണൽ ഇതിഹാസം ആകുമെന്ന് നിസ്സംശയം പറയാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.