ജിങ്കൻ ഇനി ക്രൊയേഷ്യൻ ലീഗിൽ കളിക്കും

 

ഇന്ത്യൻ പ്രതിരോധനിര താരം സന്ദേശ് ജിങ്കൻ ഇനി ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബായ എച് എൻ കെ സിബെനികിനായി പന്ത് തട്ടും.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവശേഷിക്കുന്ന അഭ്യൂഹങ്ങൾക്കു വിരാമം കുറിച്ചു കൊണ്ടാണ് ജിങ്കൻ യൂറോപ്പിലേക്ക് പറക്കുന്ന വിവരം പുറത്തു വന്നത്.കരാർ ധാരണയിൽ എത്തിയതായി പ്രശസ്ത മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ യാണ് റിപ്പോർട്ട് ചെയ്തത്.


എ.ടി.കെ മോഹന്‍ ബ​ഗാന്റെ സെന്റര്‍ ബാക്കായ ജിങ്കനെ തേടി കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ക്രൊയേഷ്യ, ​ഗ്രീസ്, ഓസ്ട്രിയ എന്നീ മൂന്ന് രാജ്യങ്ങളിലെ ക്ലബുകളില്‍ നിന്ന് ഓഫറുകളെത്തിയത് .ഇതിൽ സിബെനികിന്റെ കരാർ താരം സ്വീകരിക്കുകയായിരുന്നു.എത്രയും പെട്ടെന്ന് ക്രൊയേഷ്യയിലെത്താനാണ് താരത്തിന്റെ പദ്ധതി .

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.