സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിനെ വീഴ്ത്തി യുവേഫ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി.നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1 സമനിലയിൽ അവസാനിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ട്ഔട്ടിൽ ആണ് ചെൽസിയുടെ വിജയം.6-5 എന്ന സ്കോറിനാണ് ചെൽസി വിയ്യാറയലിനെ പരാജയപ്പെടുത്തിയത് .സബ്സ്റ്റിട്യൂട് ആയി ഇറങ്ങിയ ഗോൾ കീപ്പർ കെപ രണ്ട് കിക്കുകൾ രക്ഷപെടുത്തി ചെൽസിയുടെ ഹീറോ ആയി മാറി.
1998 ന് ശേഷം ബ്ലൂസ് സ്വന്തമാക്കുന്ന രണ്ടാം സൂപ്പർ കപ്പ് കിരീടം ആണ് ഇത്.തുടർച്ചയായ മൂന്ന് സൂപ്പർ കപ്പ് ഫൈനലുകൾ പരാജയപെട്ടതിന് ശേഷമാണ് ചെൽസി തങ്ങളുടെ രണ്ടാം സൂപ്പർ കിരീടം ഉയർത്തിയത്
യുവേഫ സൂപ്പർ കപ്പ്
💙ചെൽസി - 1⃣ (6)
⚽️ H.Ziyech 27'
💛വിയ്യാറയൽ - 1⃣ (5)
⚽️ G.Moreno 73'