രാജ്യാന്തര ഇടവേള കാരണം ക്ലബ് ഫുട്ബോൾ രണ്ടാഴ്ചത്തെ വിശ്രമത്തിലായിരിക്കുകയാണ്. ആവേശകരമായ മത്സരങ്ങളാണ് ഇതിനകം ക്ലബ്ബ് ഫുട്ബോളിൽ കടന്നു പോയത്.ഈ സീസണിൽ ഇതുവരെ യൂറോപ്യൻ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നേടിയ താരങ്ങൾ ആരാണെന്ന് നമുക്ക് നോക്കാം.
ഈ ലിസ്റ്റിലെ ഒന്നാമൻ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസിമയാണ്.വെറുമൊരു സ്ട്രൈക്കർ മാത്രമായി ഒതുങ്ങി നിൽക്കാതെ ടീമിനു ആവശ്യം ഉള്ളപ്പോൾ വിങ്ങറായും ഡിഫൻസിന് പിന്തുണ നൽകിയും കയറിയിറങ്ങി കളിക്കുന്ന താരമാണ് ഇദ്ദേഹം. ഈ സീസണിൽ ലാലിഗയിൽ റയൽ മാഡ്രിഡ് നേടിയ 22 ഗോളുകളിൽ 16 ഗോളുകളിലും ബെൻസിമക്ക് നേരിട്ട് പങ്കുണ്ട്.2018ൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം ക്ലബിൻ്റെ ഏറ്റവും പ്രധനപ്പെട്ട താരം ആയി തൻ്റെ പ്രകടനത്തിലൂടെ ബെൻസിമ സ്ഥാപിച്ച് എടുത്തു. ക്ലബിൻ്റെ അവിഭാജ്യ ഘടകം ആയി മാറി ഈ ഫ്രഞ്ച് സ്ട്രൈക്കർ.
Matches : 8
Goals : 9
Assists : 7
2.എർലിങ് ഹാലൻഡ് (ഡോർട്ട്മുണ്ട്) -11
രണ്ടാമതുള്ള മറ്റാരുമല്ല, ബൊറൂസ്സിയ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ് ആണ് . 11 ഗോളുകളിലാണ് ഈ യുവതാരത്തിന് പങ്കാളിത്തം ഉള്ളത്.വെറും അഞ്ചു മത്സരങ്ങളിൽ നിന്നാണ് ഹാലൻഡ് ഏറ്റവും കൂടുതൽ ഗോൾ കൊണ്ട്രിബ്യൂഷൻ നേടിയവരുടെ പട്ടികയിൽ ഇടം പിടിച്ചത്.മിന്നും ഫോം തുടരുന്ന 21 കാരനായ ഹാലൻഡ് ഫുട്ബോൾ ലോകത്തിലെ അടുത്ത സൂപ്പർ സ്റ്റാർ ആണെന്ന് തൻ്റെ പ്രകടനത്തിലൂടെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
Matches : 5
Goals : 7
Assists : 4
3. മുഹമ്മദ് സലാഹ് (ലിവർപൂൾ) -9
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളാണ് ഈജിപ്ഷ്യൻ രാജാവ് എന്നറിയപ്പെടുന്ന മുഹമ്മദ് സലാ.ലിവര്‍പൂളിന്റെ കുന്തമുനയായ സലാഹ് ഈ പ്രീമിയർ ലീഗ് സീസണിലും മികച്ച പ്രകടനം തുടരുകയാണ്.ഇതുവരെ ലീഗിൽ 9 ഗോളുകളിലാണ് താരത്തിന്റെ പങ്കാളിത്തം ഉള്ളത്.ലിവർപൂളിനായി കളിച്ച ഏഴു ലീഗ് മത്സരങ്ങളിൽ സലാ ഗോൾ നേടാതിരുന്നത് ഒരേയൊരു മത്സരത്തിൽ മാത്രമാണ്.
Matches : 7
Goals : 6
Assists : 3
4.ഫ്ലോറിയൻ വിർട്സ് (ലെവർകൂസെൻ) -9
ജർമനിയുടെ പുത്തൻ പ്രതീക്ഷയെന്നാണ് 18 കാരനായ ബയേർ ലെവർകൂസൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിർട്സിനെ വിശേഷിപ്പിക്കുന്നത്.ഈ സീസണിൽ ആറു മത്സരങ്ങളിൽ നിന്നും 9 ഗോളുകളിലാണ് വിർട്സിന്റെ പങ്കാളിത്തം ഉള്ളത്.ഈ സീസൺ ബുണ്ടേസ്ലിഗയിൽ നിലവിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റുകൾ നൽകിയ താരങ്ങളിൽ ഒന്നാമതാണ് താരം.
Matches : 6
Goals : 4
Assists : 5
5.റോബർട്ട് ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്) -8
________________________________
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർ ആരാണെന്ന് നോക്കിയാൽ അത് റോബർട്ട് ലെവൻഡോവ്സ്കിയാണെന്ന് നിസ്സംശയം പറയാം, സമീപകാലത്ത് ബയേൺ മ്യൂണിക്ക് ആധിപത്യം പുലർത്തുന്നതിൽ പ്രധാന പങ്ക് ആണ് ഇദ്ദേഹം വഹിക്കുന്നത്.ഈ ബുണ്ടസ്ലിഗ സീസണിൽ ഏഴു ഗോളുകളും ഒരു അസ്സിസ്റ്റുമായി എട്ടു ഗോളുകളിലാണ് ലെവൻഡോവ്സ്കിയുടെ പങ്കാളിത്തം ഉള്ളത്.ഈയിടെ തന്റെ കന്നി യൂറോപ്യൻ ഗോൾഡൻ ഷൂ അവാർഡ് നേടിയ പോളിഷ് സ്ട്രൈക്കർ ഈ സീസണിലും അത്തരമൊരു ബഹുമതി കൂടി സ്വന്തമാക്കാൻ ശ്രമിക്കും എന്ന് ഉറപ്പ് ആണ്.
Matches : 7
Goals : 7
Assists : 1
കണക്കുകൾക്ക് കടപ്പാട്: Transfermarkt