ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കൈമാറ്റം ആണ് ആർസനലിൽ നടക്കാതെപോയ ഏറ്റവും വലിയ ട്രാൻസ്ഫർ എന്ന് ആയ്‌സെൻ വെങ്ങർ.

 



ലെ-പ്രൊഫസ്സർ എന്ന് അറിയപ്പെടുന്ന ആർസനലിന്റെ എക്കാലത്തെയും മികച്ച കോച്ച് ആയ്‌സെൻ വെങ്ങർ ക്ലബ്ബിനായി നിരവധി മികച്ച പ്ലെയേസിനെ സൈൻ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് നടത്താൻ കഴിയാതെ പോയ ട്രാൻസ്ഫർകളുടെ പേരിലും അദ്ദേഹം പ്രശസ്തനാണ്.


ലയണൽ മെസ്സി, സ്ലാറ്റൻ  ഇബ്രാഹിമോവിച്ച്,  കിലിയൻ എംബാപ്പെ, ഗാരത് ബയിൽ തുടങ്ങിയവരൊക്കെ ആർസനലുമായി

കരാർ ഒപ്പിടുന്നതിന്റെ വക്കോളം എത്തിയവരാണ്. എന്നാൽ  ആയ്‌സെൻ വെങ്ങറിനെ സംബന്ധിച്ച്  നടക്കാതെപോയ ട്രാൻസ്ഫറുകളിൽ

 ഏറ്റവും പ്രധാനം ക്രിസ്ത്യാനോ റൊണാൾഡോ യുടെ ട്രാൻസ്ഫർ ആയിരുന്നു.


ആയ്‌സെൻ വെങ്ങർ :

"ആർസനൽ പോലൊരു ക്ലബ്ബിൽ നടക്കാതെ പോയ ഒരുപാട് ട്രാൻസ്ഫറുകളുണ്ട് എന്നാൽ അതിൽ ഏറ്റവും പ്രധാനം ക്രിസ്ത്യാനോ

റൊണാൾഡോയുമായുള്ള കരാർ ആണ്.അവനെ ഞങ്ങൾ 2003ൽ സൈൻ ചെയ്തു എന്ന് ഉറപ്പിച്ചതായിരുന്നു. അവനുമായി ഞാൻ ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ട്. അവന്റെ അമ്മ ക്ലബ്ബിന്റെ ട്രെയിനിങ് ഗ്രൗണ്ട് സന്ദർശിച്ചിട്ടുമുണ്ട്. എന്നാൽ പിന്നീട് അത് നടക്കാതെ പോയി. പക്ഷെ അഴ്സണൽ നടത്താത്ത ഒരു ട്രാൻസ്ഫറിലും എനിക്ക് ദുഃഖമില്ല. ക്ലബ്ബിന്റെ മികച്ച കാലഘട്ടമായിരുന്നു അത്.


2003ൽ ആയിരുന്നു ആയ്‌സെൻ വെങ്ങർ സ്പോർട്ടിംഗിൽ നിന്ന് ക്രിസ്റ്റ്യാനോയെ ഗണ്ണേഴ്സിൽ എത്തിക്കാൻ ശ്രമം നടത്തിയത്.

എന്നാൽ മഞ്ചെസ്റ്റർ യുണൈറ്റഡ് സ്പോർട്ടിങ്ങനെതിരെ കളിച്ച കളിയിൽ റൊണാൾഡോയുടെ പെർഫോമൻസ് കണ്ട് ഇഷ്ടപെട്ട സർ അലക്സ്‌ ഫെർഗൂസൻ ആയ്‌സെൻ വെങ്ങറെ പിന്തള്ളി റൊണാൾഡോയെ മഞ്ചസ്റ്ററിൽ  എത്തിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.