ഏഴാം ഐ എസ് എൽ സീസണിന് മുന്നോടിയായി ഇന്ന് നടന്ന പ്രീ സീസൺ മത്സരത്തിൽ ജംഷെഡ്പൂർ എഫ് സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഓവൻ കോയലിന്റെ ജംഷെഡ്പൂരിനെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.
മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി സൂപ്പർ സ്‌ട്രൈക്കർ ഗാരി ഹൂപ്പർ, മലയാളി താരം സഹൽ അബ്ദുൽ സമദ്,എന്നിവർ ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ ഔൺ ഗോൾ ആയിരുന്നു. ഇന്നത്തെ മത്സരത്തോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഴുവൻ പ്രീ സീസൺ മത്സരങ്ങളും പൂർത്തിയായി.നവംബർ 20 ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ജംഷെഡ്പൂർ എഫ് സി യുടെ അടുത്ത പ്രീ സീസൺ മത്സരം.
കേരള ബ്ലാസ്റ്റേഴ്‌സ് -3
sahal abdul samad
Garry Hooper
jayner ( own )
ജംഷഡ്‌പൂർ എഫ് സി - 0