പോളിഷ്പടയെ നിലംപരിശാക്കി അസൂറികൾ

നേഷൻസ് ലീഗ് മത്സരത്തിൽ പോളണ്ടിനെ തകർത്ത് അസൂറിപ്പട. എതിരില്ലാത്ത രണ്ടു  ഗോളുകൾക്കാണ് ഇറ്റലിയുടെ വിജയം. മത്സരത്തിൻ്റെ എല്ലാ മേഖലകളിലും മുന്നിൽ നിന്ന ഇറ്റലി അർഹിക്കുന്ന വിജയമാണ് നേടിയത്.മത്സരത്തിൻ്റെ 77ആം മിനിറ്റിൽ മിഡ്ഫീൽഡർ ഗോരൽസ്ക്കി ചുവപ്പ് കാർഡ്  കണ്ട് പുറത്ത് പോയതും പോളണ്ടിന് തിരിച്ചടിയായി. ജയത്തോടെ 5 മത്സരങ്ങളിൽ നിന്നും 9 പോയൻ്റുമായി ലീഗ് എ ഗ്രൂപ്പ് വണ്ണിൽ അസൂറികൾ ഒന്നാമതെത്തി. പോളണ്ട് 5 മത്സരങ്ങളിൽ നിന്നും 7 പോയൻ്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


 സ്കോർ

 ഇറ്റലി 2 - 0 പോളണ്ട് 

ജോർജീന്യോ 27' (P)

 ബെരാഡി 83'

 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.