ഇറ്റാലിയൻ സിരിയായിൽ ടോപ്സ്കോറർ 39 വയസ്സ്കാരൻ സ്ലാറ്റനേയും രണ്ടാം സ്ഥാനകാരൻ 35 കാരൻ ക്രിസ്റ്റിയാനോയേയും കുറിച്ച് മനസ്സ് തുറന്ന് മുൻ പരിശീലകൻ അഞ്ചലോട്ടി.
കാർലോ അഞ്ചലോട്ടി :
"ഇബ്ര അമേരിക്കയിലേക്ക് കൂട് മാറിയപ്പോൾ അത് അവന്റെ വിരമിക്കലിന് മുന്നോടിയാകുമെന്നാണ് ഞാൻ കരുതിയത് . പക്ഷെ സംഭവിച്ചത് നേരെ മറിച്ചാണ് അദ്ദേഹം ഒരുപാട് ഗോളുകൾ നേടി ഇറ്റലിയിലേക്ക് തിരിച്ചെത്തി. ഇബ്രാഹിമോവിച് ക്രിസ്ത്യനോയെ പോലെ അനശ്വരനാണ്, കളിക്കാൻ എല്ലാവർക്കും സാധിക്കും പക്ഷെ ഈ പ്രായത്തിലും ഇത് പോലെ ഗോളുകൾ അടിക്കാൻ എളുപ്പമല്ല ."
റസനോരി (മിലാൻ പരിശീലകൻ) ഇപ്പോഴും എന്തോ മിസ്സ് ചെയ്യുന്നുണ്ട് . യുവന്റസിന്റെയും ഇന്ററിന്റെയും തലത്തിലേക്കെത്താൻ അവർ ഇനിയും പരിശ്രമിക്കണം . ക്രിസ്ത്യനോയെ പരിശീലിപ്പിച്ച സമയത്ത് അദ്ദേഹത്തെ കളിപ്പിക്കാതിരിക്കാൻ ഞാൻ ശ്രമിചിട്ടില്ല കാരണം അദ്ദേഹം ബാക്കിയുള്ളവരെക്കാളും ഒരുപാട് മികച്ചവനാണ്, അത് മനസ്സിലാക്കാൻ നിങ്ങൾ ശാസ്ത്രകഞ്ജനാകണമെന്നില്ല ". അഞ്ചലോട്ടി കൂട്ടിചേർത്തു.