ലയണൽ മെസ്സിയുടെ ബാർസയുമായുള്ള പ്രശ്നങ്ങളെക്കുറിച്ചും കളിക്കളത്തിലെ പ്രകടനത്തെകുറിച്ചും എഫ്‌സി ബാർസിലോണ പരിശീലകൻ റൊണാൾഡ് കൂമാൻ.
മെസ്സി ബാർസയിലുള്ളപ്പോൾ ബാർസ കൂടുതൽ മികച്ച ടീമായി മാറും. ക്ലബ്ബുമായി പ്രശ്നങ്ങളുണ്ടെങ്കിലും ഇപ്പോഴും മികച്ച താരമാണെന്ന് അവൻ തെളിയിച്ചു. അവന്റെ ക്ലബ്ബുമായുള്ള പ്രശ്നങ്ങളൊന്നും എനിക്ക് പരിഹരിക്കാനായില്ല. ഒരുപക്ഷെ എല്ലാ കളിയിലും അവന്റെ പ്രകടനത്തിൽ സ്ഥിരത ഇല്ലായിരിക്കാം, പക്ഷെ ഈ സീസൺ അവസാനിക്കുമ്പോഴേക്കും മെസ്സി പഴയപോലെ ഗോളുകൾ അടിച്ചുകൂട്ടിയിരിക്കും.
റൊണാൾഡ് കൂമാൻ