വൻ തിരിച്ചടിയായി ലിവർപൂൾ ഡിഫെൻസിൽ വീണ്ടും പരിക്ക്. ഇംഗ്ലീഷ് വിങ്‌ബാക് അലക്സാണ്ടർ അർണോൾഡ് ആണ് ഇത്തവണ പരിക്കിന്റെ പിടിയിൽ
മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ താരത്തിന്റെ കാലിലെ മസിലിനാണ് പരിക്കേറ്റത്. ലിവർപൂളിന്റെ ഈ സീസണിലെ പതിമൂന്നാമത്തെ പരിക്കാണ് അർണോൾഡിന്റേത് . ലിവർപൂൾ ഡിഫൻഡർ വാൻ ഡൈക്ക് മധ്യനിരതാരങ്ങളായ തിയാഗോ, ഫാബിന്യോ എന്നിവരും പരിക്കിന്റെ പിടിയിലാണ്. പരിക്ക് മാറി തിരിച്ചുവന്ന ഫസ്റ്റ് ടീം ഗോൾകീപ്പർ അലിസ്സണും ലിസ്റ്റിൽ ഉൾപെടും.
പരിക്കേറ്റതോടെ ഇംഗ്ലണ്ട് ദേശിയ ടീമിനൊപ്പമുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും

