നിലവിൽ ഇംഗ്ലണ്ട് ദേശീയ ടീമിലെ ഏറ്റവും മികച്ച താരം മാഞ്ചസ്റ്റർ യുണൈറ്റഡ് പ്ലേയർ മാർക്കസ് റാഷ്‌ഫോർഡ് ആണെന്ന് കാൽവെർട്ട് ലെവിൻ. ഫുട്ബാളിനകത്തും പുറത്തും തിളങ്ങുന്ന റാഷ്ഫോർഡിന് ഇപ്പോൾ ലോകഫുട്ബോളിൽ നിന്ന് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.
റാഷ്‌ഫോർഡ് ആവിശ്വസനീയമാംവിധം കളിക്കുന്ന താരമാണ്. ഞാൻ വിചാരിച്ചതിനേക്കാളും റാഷ്‌ഫോർഡ് വളരെ ഉയരത്തിലാണ്. എനിക്ക് ഇതുവരെ അവനോടൊപ്പം കളിക്കാൻ സാധിച്ചിട്ടില്ല. റാഷ്‌ഫോർഡ് എല്ലാ തരത്തിലും കഴിവുള്ളവനാണ്: പേസ്, പവർ, സ്കിൽ..... അവന്റെ ഷോട്ടുകൾ വളരെ കൃത്യതയാർന്നതാണ്. റാഷ്‌ഫോർഡ് കുറെ വർഷം ലോകഫുട്ബാൾ അടക്കിഭരിക്കും.
- കാൽവെർട്ട് ലെവിൻ