വാറിനെ വിമർശിച്ച് സ്കലോണി


അർജന്റീന - പാരഗ്വയ്‌ മത്സരത്തിലെ വാർ തീരുമാനത്തെ വിമർശിച്ച് അർജന്റീന ദേശിയ ടീം പരിശീലകൻ ലയണൽ സ്കലോണി.

സ്കലൊണി :

വാർ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളെ ഏകീകരിക്കാൻ ഏതെങ്കിലും വിധത്തിൽ ശ്രമിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ഞാൻ വാർ നല്ലതാണെന്നോ ചീത്തയാണെന്നോ ഉള്ള വിശ്വാസത്തിൽ അല്ല. മറിച്ച് വാറിന്റെ മാനദണ്ഡങ്ങൾ  ഏകീകരിക്കുന്നതിനെ കുറിച്ചാണ്.

എക്സെക്വൽ പാലാസിയോസ് നേരിട്ട ഫൗളിനെ സംബന്ധിച്ച്, സ്കലോണി കൂട്ടിച്ചേർത്തു:

  ഞങ്ങൾക്ക് ഒരു കളിക്കാരനില്ലാതെ നിരവധി ദിവസങ്ങളോ മാസങ്ങളോ അവശേഷിക്കുന്നു. അവിടെ ഫൗൾ ഉണ്ടായിരുന്നു, എന്നാൽ വാർ അത് അവലോകനം ചെയ്തില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലയണൽ മെസ്സി പോസ്റ്റിലടിച്ച  അർജന്റീനയുടെ വിജയ ഗോൾ ആകേണ്ടിയിരുന്ന ഗോൾ ആണ് വാർ മൂലം അനുവദിക്കാതിരുന്നത്. ഇതൊടെ മത്സരം സമനിലയിൽ പിരിയുകയുണ്ടായി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.