കളിക്കളത്തിൽ പ്രായമല്ല മനസ്സാണ് പ്രധാനം ക്രിസ്റ്റിയാനോ റൊണാൾഡോ


 2022 ഖത്തർ ലോകകപ്പിൽ താനുണ്ടാകുമെന്നും  ഉടനെയൊന്നും വിരമിക്കാൻ സാധ്യതയില്ലെന്നും ചൂണ്ടി കാണിച്ച് പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. 

ക്രിസ്റ്റിയാനോ റൊണാൾഡോ :

കളിക്കളത്തിൽ പ്രായമല്ല മനസ്സാണ് പ്രധാനം. നാളെ  റൊണാൾഡോ നന്നായി കളിക്കുമോ എന്നതല്ല പ്രധാനം.നിലിവിൽ എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം. ഞാൻ വർത്തമാന കാലത്താണ് ജീവിക്കുന്നത്. ഈ നിമിഷത്തിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്.


🕵‍♂ഭാവിയിൽ എന്താണ് സംഭവിക്കുക എന്ന് പറയാൻ പറ്റില്ല. നിലവിലെ സാഹചര്യത്തിൽ ഞാൻ സന്തോഷവാനാണ്. ജീവിതത്തിലെ മികച്ച ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കളികളത്തിലും ആ സ്വാധീനം ചെലുത്താൻ കഴിയുന്നു. ഇനിയും ഒരുപാട് വർഷങ്ങൾ തുടർന്നും കളിക്കണമെന്നാണ് ആഗ്രഹം."😍

⚪️⚫️ജുവന്റസ് മുന്നേറ്റ നിര താരമായ റൊണാൾഡോ 2019-20 സീസണിൽ അടിച്ചു കൂട്ടിയത് 31 ഗോൾകളാണ്. ഈ സീസണിൽ വെറും 10 കളികളിൽ നിന്നായി 12 ഗോളുകൾ താരം നേടിയിട്ടുണ്ട്. 2019-20 ഫിഫ ബെസ്റ്റ് അവാർഡിന്റെ രണ്ടാം സ്ഥാനത്തിന് പുറമെ ഗ്ലോബ് സോക്കർ അവാർഡിലൂടെ നൂറ്റാണ്ടിന്റെ താരം എന്ന പദവിയും താരത്തെ തേടിയെത്തിയിരുന്നു.🏅🤹‍♂



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.